വിപണിയിൽ താരമായി ‘ഡ്രാഗൺ ഫ്രൂട്ട്’


1 min read
Read later
Print
Share

കേരളത്തിൽ ഉത്പാദനം 10 ശതമാനം വരെ കൂടി, ചെടിക്കും ആവശ്യക്കാർ

ഡ്രാഗൺ ഫ്രൂട്ട്

കൊച്ചി: കേരളത്തിന്റെ മണ്ണിലും വിപണിയിലും താരമായി മെക്‌സിക്കൻ ഫലമായ ‘ഡ്രാഗൺ ഫ്രൂട്ട്’. നാല് വർഷം മുൻപുവരെ ഇറക്കുമതിയിലൂടെ മാത്രം മലയാളികൾക്ക് പരിചിതമായിരുന്ന ഡ്രാഗൺ ഫ്രൂട്ടിന് കേരളത്തിൽ വിപണി സാധ്യത തെളിഞ്ഞതോടെ ഉത്പാദനവും ലഭ്യതയും കൂടി. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ ഉത്പാദനം 10 ശതമാനം വരെ കൂടിയിട്ടുണ്ടെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

ചെറിയ കാലയളവിനുള്ളിൽത്തന്നെ വലിയ വിപണി കണ്ടെത്താൻ ഫലത്തിന് കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ മാത്രമല്ല, വീട്ടുമുറ്റത്തും ടെറസിലും സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു.

ഫലത്തിനു മാത്രമല്ല ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ചെടികൾക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്നടക്കം ആവശ്യക്കാരെത്തുന്നുണ്ട്. ഫ്രൂട്ടിന്റെ കയറ്റുമതിക്കായുള്ള അന്വേഷണങ്ങളും കർഷകരെ തേടിയെത്തുന്നുണ്ട്.

നേരത്തേ 100-150 രൂപയായിരുന്നു വിപണിയിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ വില. ഇപ്പോൾ വെറൈറ്റി അനുസരിച്ച് 150 രൂപ മുതൽ 280 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഓൺലൈനിൽ 400 രൂപ വരെ വിലയുണ്ട്.

ഇപ്പോൾ ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് സമയമാണ്. അതുകൊണ്ടുതന്നെ വിപണിയിൽ സുലഭമായി പഴം ലഭിക്കുന്നുണ്ട്. എന്നാൽ, സീസൺ കഴിയുന്നതോടെ വില വീണ്ടും ഉയരും.

പുറത്തും അകത്തും ചുവപ്പ് നിറത്തിലുള്ള ഫലത്തിനാണ് വിപണിയിൽ ആവശ്യക്കാരേറെയുള്ളത്. ഇവിടത്തെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ കാർഷിക വിളയാണ് ഡ്രാഗൺ ഫ്രൂട്ട് എന്നും ഇതിന്റെ വിപണി സാധ്യത മനസ്സിലാക്കി നിരവധി പേർ ഈ കൃഷിയിലേക്ക് വരുന്നുണ്ടെന്നും മലപ്പുറത്തുനിന്നുള്ള കർഷകനായ പി.വി. മൊയ്തീൻ പറയുന്നു.

ഒരു ഏക്കറിൽനിന്ന് സീസണിൽ കുറഞ്ഞത് രണ്ട് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. കൂടുതൽ പരിചരണം ആവശ്യമില്ലാതെ കുറഞ്ഞ ചെലവിൽ കൃഷി ചെയ്ത് കൂടുതൽ നേട്ടമുണ്ടാക്കാനാകും എന്നതാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന ആകർഷണം.

Content Highlights: dragon fruit

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..