മലപ്പുറം: പ്രമുഖ ഗൃഹോപകരണ, ഇലക്ട്രോണിക് ബ്രാൻഡായ ഇംപെക്സിന്റെ കിച്ചൻ അപ്ലയൻസസ് വിഭാഗം ബ്രാൻഡ് അംബാസഡറായി നടി കല്യാണി പ്രിയദർശൻ കരാർ ഒപ്പിട്ടു. ചടങ്ങിൽ സി. ജുനൈദ് (ഡയറക്ടർ, ഇംപെക്സ്), നിശാന്ത് ഹബാഷ് (മാർക്കറ്റിങ് മാനേജർ) എന്നിവർ പങ്കെടുത്തു. 2024 വരെയാണ് കരാർ.
സമകാലികവും നൂതനവും മനോഹരവുമായ വീട്ടുപകരണങ്ങളിലൂടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലൂടെയും ഉപഭോക്താക്കളുടെ മനംകവർന്ന ഇംപെക്സ്, ആ മൂല്യങ്ങളുടെ മുഖമായാണ് കല്യാണി പ്രിയദർശനെ തിരഞ്ഞെടുത്തത്. അവരുടെ ചാരുത, യൗവനം, അഭിനയമികവ്, വ്യക്തിത്വം എന്നിവയൊക്കെയാണ് ഇംപെക്സ് കല്യാണിയെ ബ്രാൻഡിന്റെ മുഖമായി തിരഞ്ഞെടുത്തതിനു പിന്നിലെന്ന് സി. ജുനൈദ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..