ഇന്ത്യയുടെ കടൽപായൽ ഉത്പാദനം 34,000 ടണ്ണിലെത്തി


1 min read
Read later
Print
Share

കൊച്ചി: ഇന്ത്യയിൽ കഴിഞ്ഞ വർഷം ഉത്‌പാദിപ്പിച്ചത് ഏകദേശം 34,000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.). രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽ കൃഷിക്ക് അനുയോജ്യമാണെന്ന് സി.എം.എഫ്.ആർ.ഐ. കണ്ടെത്തിയെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24,167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉത്പാദനം സാധ്യമാണ്. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സി.എം.എഫ്.ആർ.ഐ.യിൽ നടന്ന ദേശീയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‌കൂടുകൃഷിയോടൊപ്പം കടൽപായൽ കൂടി കൃഷി ചെയ്യാവുന്ന സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ച സംയോജിത സാങ്കേതികവിദ്യയായ ‘ഇംറ്റ’ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കടൽപായൽ കൃഷി ജനകീയമാക്കാൻ സഹായിക്കും.

അക്വാ അഗ്രോ പ്രോസസിങ്‌ എം.ഡി. അഭിരാം സേത്ത്, ഓസ്‌ട്രേലിയയിലെ അക്വാകൾച്ചർ റിസർച്ച് സയന്റിസ്റ്റ് ഡോ. ബ്രയൻ റോബർട്‌സ്, ദുബായ് അക്വേറിയം ക്യൂററ്റോറിയൽ സൂപ്പർവൈസർ അരുൺ അലോഷ്യസ്, ഡോ. പി. ലക്ഷ്മിലത, ഡോ. വി.വി. ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..