നവീകരിച്ച കെ.എം.എ. ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ


കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ.) പനമ്പിള്ളി നഗറിലെ നവീകരിച്ച ആസ്ഥാന മന്ദിരം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (എ.ഐ.എം.എ.) പ്രസിഡന്റ് സി.കെ. രംഗനാഥൻ മുഖ്യ പ്രഭാഷണം നടത്തും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീപ് അഹമ്മദ്, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എം.ഡി. മധു എസ്. നായർ, ജിയോജിത് സ്ഥാപകനും എം.ഡി.യുമായ സി.ജെ ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എം.ഡി. ജോർജി മുത്തൂറ്റ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..