ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം


കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ.) നേതൃത്വത്തിൽ ‘കേരള സ്റ്റേറ്റ് എം.എസ്.എം.ഇ. സമ്മിറ്റ് 2022 ഇൻവെസ്റ്റ് ഇൻ കേരള’ എന്ന പേരിൽ ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് കൊച്ചിയിൽ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എം. ഖാലിദും ജനറൽ സെക്രട്ടറി കെ.എം. ജോസഫും അറിയിച്ചു.

വ്യവസായ, ധനകാര്യ, തദ്ദേശ സ്വയംഭരണ, റവന്യു, വൈദ്യുതി, കോ-ഓപ്പറേഷൻ വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നാലായിരത്തിലധികം വ്യവസായികൾ സംഗമത്തിൽ പങ്കെടുക്കും. ഉച്ചകോടിക്കു മുന്നോടിയായി ഓഗസ്റ്റ് 23-നു പതാകാ ദിനമായി ആചരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..