കൊച്ചി: സ്റ്റാർട്ടപ്പ് രംഗത്തെ ദേശീയ കൂട്ടായ്മയായ ‘ഹെഡ്സ്റ്റാർട്ടി’ന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച വാർഷിക സംഗമത്തിന് കൊച്ചി വേദിയായി. ‘സ്റ്റാർട്ടപ്പ് സാറ്റർഡേ’ എന്ന പേരിലുള്ള സംഗമം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഹെഡ്സ്റ്റാർട്ട് ഡയറക്ടർ ഗൗതം ശിവരാമകൃഷ്ണൻ, കേരള ചാപ്റ്റർ മേധാവി മിട്ടു ടിജി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്സ്റ്റാർട്ട് കേരള ചാപ്റ്ററിന്റെ പത്താം വാർഷിക സമ്മേളനമായിരുന്നു ഇത്. ഫണ്ടിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 350- ഓളം പ്രതിനിധികളും മുപ്പതോളം സ്പീക്കർമാരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഭാരത് പിച്ചത്തോൺ, എ.ഡബ്ല്യു.എസ്. മൂൺഷോട്ട് ഡേയ്സ് എന്നീ പേരുകളിൽ സ്റ്റാർട്ടപ്പ് പിച്ച് മത്സരങ്ങൾ അരങ്ങേറി. നെക്ടർ ഐ.ടി. സൊലൂഷൻസ്, ഗ്ലാസ്, ടൂട്ടർ എന്നിവയാണ് വിജയികൾ. ഇവർ ദേശീയതലത്തിൽ നടക്കുന്ന പിച്ച് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..