ഹൂഗ്ലി കപ്പൽശാല രാജ്യത്തിന് സമർപ്പിച്ചു


കൊച്ചി: കൊച്ചി കപ്പൽശാലയുടെ ഉടമസ്ഥതയിൽ ഹൗറയിലെ നാസിർഗൻജിൽ പുതുതായി നിർമിച്ച ഹൂഗ്ലി കപ്പൽശാല (എച്ച്.സി.എസ്.എൽ.) രാജ്യത്തിന് സമർപ്പിച്ചു.

നാസിർഗൻജിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എച്ച്.ഡി.പി.എൽ. കപ്പൽ നിർമാണ യാർഡ് 180 കോടി ചെലവിൽ പുനരുജ്ജീവിപ്പിച്ചാണ് എച്ച്.സി.എസ്.എൽ. സ്ഥാപിച്ചത്. പുതിയ കപ്പൽശാലയുടെ രൂപകല്പന, നിർമാണം, വിതരണം എന്നിവയ്ക്ക് കൊച്ചി കപ്പൽശാലയുടെ സാങ്കേതിക - മാനേജ്മെന്റ് വൈദഗ്ധ്യമാണ് ഉപയോഗിച്ചത്.

‘ജൽ മാർഗ് വികാസ്’ പദ്ധതിയുടെ ഭാഗമായാണ് കപ്പൽശാല പുനരുജ്ജീവിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ 1,500-2,000 ടൺ കപ്പലുകളുടെ വാണിജ്യ നാവിഗേഷൻ ഇതുവഴി സാധ്യമാക്കും. ചരക്ക് നീക്കങ്ങൾ, യാത്രാക്കപ്പൽ നിർമാണ പ്രവർത്തനങ്ങൾ, ക്രൂയിസ് പ്രവർത്തനങ്ങൾ, കപ്പൽ അറ്റകുറ്റപ്പണികൾ തുടങ്ങിയവ കൂടാതെ ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ നിർമിക്കാനുള്ള അവസരവും ഇവിടെയുണ്ട്.

ഒരു പൊതുമേഖലാ യൂണിറ്റിനെ മറ്റൊരു പൊതുമേഖലാ സ്ഥാപനം വഴി പുനരുജ്ജീവിപ്പിച്ച് ആധുനിക കപ്പൽശാലയാക്കി മാറ്റിയത് രാജ്യത്തിനു തന്നെ മാതൃകയാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ കപ്പൽശാല രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..