റോയൽ എൻഫീൽഡ് ‘ഹണ്ടർ 350’ കേരളത്തിൽ


കൊച്ചി: മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ‘ഹണ്ടർ 350’ കേരള വിപണിയിൽ അവതരിപ്പിച്ചു. റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത പതിപ്പുകളിലാണ് വാഹനം എത്തുന്നത്. നിരവധി സവിശേഷതകൾ വാഹനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇന്ത്യയിലെയും യു.കെ.യിലെയും റോയൽ എൻഫീൽഡ് ടെക്‌നോളജി കേന്ദ്രങ്ങളിലെ ഡിസൈനർമാരും എൻജിനീയർമാരുമാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്.

വാഹനത്തിന് കേരളത്തിൽനിന്ന് ബുക്കിങ് ഉയരുന്നതായി റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് മേധാവിയായ വി. ജയപ്രദീപ് പറഞ്ഞു.

1.499 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..