ആക്‌സിസ് ബാങ്കും എഫ്.സി.ഐ.യും ധാരണയിൽ


കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.), ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്ന ‘അൾട്ടിമ സാലറി പാക്കേജ്’ നടപ്പാക്കുന്നതിന് ആക്‌സിസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവെച്ചു.

20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ, എട്ടുലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്റ്, ഒരു കോടി രൂപ വരെയുള്ള വിമാനാപകട പരിരക്ഷ, ഒരു കുടുംബാംഗത്തിന് അധിക ഡെബിറ്റ് കാർഡ്, ഭവന വായ്പയ്ക്ക് 12 പ്രതിമാസ തവണകളിൽ ഇളവ്, കുടുംബാംഗങ്ങൾക്കായി മൂന്നു സീറോ ബാലൻസ് അക്കൗണ്ടുകൾ, എല്ലാ ആക്‌സിസ് ബാങ്ക് ശാഖകളെയും ഹോം ബ്രാഞ്ച് ആയി കണക്കാക്കുന്ന യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ തുടങ്ങിയവ ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് ലഭിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..