കയറ്റുമതിയിൽ നേട്ടവുമായി മലയാളി


കൊച്ചി: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) യുടെ അവാർഡ് മലയാളിയായ എസ്. ഹരിദാസിന്. ഇന്ത്യയിൽനിന്ന് ഏറ്റവുമധികം ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനാണ് അവാർഡ്. തിരുവനന്തപുരം സ്വദേശിയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ വേൾഡ് എക്സ്‌പോർട്ടിന്റെ മാനേജിങ് ഡയറക്ടറുമാണ് ഹരിദാസ്. 2003 മുതലാണ് ഇദ്ദേഹം സമുദ്രോത്പന്ന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ചത്.

24-ന് കൊച്ചിയിൽ നടക്കുന്ന എംപെഡയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ അവാർഡ് വിതരണം ചെയ്യുമെന്ന് എംപെഡ ചെയർമാൻ കെ.എൻ. രാഘവൻ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..