ഇൻഡെൽ മണി ഡിജിറ്റൽ വായ്പാ പദ്ധതി


കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണി ഡിജിറ്റൽ വായ്പാ സംവിധാനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് കെ.വൈ.സി. നിബന്ധനകൾക്കു വിധേയമായി മൊബൈൽ ആപ്പ്, ഇ-പോർട്ടൽ എന്നിവയിലൂടെയായിരിക്കും വ്യക്തിഗത വായ്പ നൽകുക. ഇൻഡെൽ മണിയുടെ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ 225-ലധികം ശാഖകളിൽ ഡിജിറ്റൽ വ്യക്തിഗത വായ്പാ സംവിധാനം ലഭ്യമാണ്.

ഇൻഡെൽ മണിയുടെ ഡിജിെറ്റെസേഷൻ ഡ്രൈവിന്റെ ഭാഗമാണ് ഡിജിറ്റൽ വായ്പാ പദ്ധതിയെന്ന് എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉമേഷ് മോഹനൻ പറഞ്ഞു.

12 മാസത്തെ ശരാശരി ഇടപാട് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. പലിശ നിരക്ക് 10-20 ശതമാനം പരിധിയിലാണ്. 3-6 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..