പോപ്പുലർ മാരുതി ഒറ്റ ദിവസം 251 കാറുകൾ നിരത്തിലിറക്കി


കൊച്ചി: പോപ്പുലർ മാരുതി നെക്‌സ ഡീലർഷിപ്പുകളിൽനിന്ന്‌ ഒറ്റ ദിവസം കൊണ്ട് 251 കാറുകൾ ഉപഭോക്താക്കൾക്കു കൈമാറി. പാലാരിവട്ടം (കൊച്ചി), പി.എം.ജി. ജങ്ഷൻ (തിരുവനന്തപുരം), സൗത്ത് പറവൂർ (ആലപ്പുഴ), മരത്താക്കര (തൃശ്ശൂർ), തൊണ്ടയാട് (കോഴിക്കോട്), എന്നിവിടങ്ങളിലെ നെക്‌സ ഷോറൂമുകളിൽനിന്നാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്.

ഇതിൽ 101 എണ്ണം ഇഗ്‌നിസ് കാറുകളായിരുന്നു. ഓണത്തോടനുബന്ധിച്ച്‌ ഇഗ്‌നിസ് കാറുകൾക്ക് 76,000 രൂപ വരെ പ്രത്യേക ഓഫർ ലഭ്യമാണ്. കൂടാതെ പോപ്പുലർ നെക്‌സ ഷോറൂമുകൾ സന്ദർശിച്ച്‌ ഇഗ്‌നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്ക്‌ ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. കൂടാതെ എക്സ്‌ചേഞ്ച് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..