പോപ്പീസ് ബേബികെയർ ‘ഡയപ്പർ’ വിപണിയിലെത്തിച്ചു


കൊച്ചി: കേരളം ആസ്ഥാനമായ ‘പോപ്പീസ് ബേബി കെയർ’ കുട്ടികൾക്കായി ‘ഡയപ്പർ’ ശ്രേണി പുറത്തിറക്കി. സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ടയാണ് ഡയപ്പർ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്പനയുടെ ഉദ്ഘാടനം പോപ്പീസ് ബേബി കെയർ മാനേജിങ് ഡയറക്ടർ ഷാജു തോമസ്, ഇക്ര ഹോസ്പിറ്റൽ ഗ്രൂപ്പ് പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ആർ. മഞ്ജു, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. മുജീബ് റഹ്മാൻ, ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. അയ്യപ്പൻ നായർ, പോപ്പീസ് എഫ്.എം.സി.ജി. ഡിവിഷൻ ബിസിനസ് മേധാവി രവി എൻ. മേനോൻ, റീജണൽ മാനേജർ അബ്ദുൾ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..