വനിതാ സംരംഭക സംഗമം ശനിയാഴ്ച


കൊച്ചി: വതിതാ സംരംഭകരുടെ സമ്മേളനമായ ‘വിമെൻ ഇൻ ബിസിനസ്’ ഒക്ടോബർ ഒന്നിന് ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. വിമെൻ എന്റർപ്രണേഴ്‌സ് നെറ്റ്‌വർക്ക് (വെൻ), ടൈ കേരള എന്നിവ സംയുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നത്.

വനിതാ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാനും ബിസിനസ് നവീകരിക്കാനും മൂലധന സമാഹരണത്തിനും മാർഗ നിർദേശം നൽകുന്നതാണ് സമ്മേളനം. ഡോ. ശശി തരൂർ എം.പി. മുഖ്യ പ്രഭാഷണം (ഓൺലൈൻ) നടത്തും. ഇരുപതോളം പ്രമുഖ പ്രഭാഷകരും നാനൂറോളം പ്രതിനിധികളും പങ്കെടുക്കുമെന്ന് വെൻ പ്രസിഡന്റ് ഷീല കൊച്ചൗസേപ്പ്, ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് മരിയ എബ്രഹാം, ടൈ കേരള എക്‌സിക്യുട്ടീവ് ഡയറക്ടർ അരുൺ നായർ എന്നിവർ അറിയിച്ചു.ബ്രാൻഡ് ബിൽഡിങ്, ഡിജിറ്റൽ ബിസിനസ്, വിജയകഥകൾ, ഫയർസൈഡ് ചാറ്റുകൾ എന്നിവ മീറ്റിനെ സജീവമാക്കും. 9.30 മുതൽ 6.30 വരെയായിരിക്കും സംഗമം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://kerala.tie.org/women-in-business/

ഫോൺ: 70258 88872.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..