മൈത്രി അഡ്വർടൈസിങ്ങിന് ‘ഏജൻസി ഓഫ് ദി ഇയർ’ പുരസ്‌കാരം


എക്സ്ചേഞ്ച്4 മീഡിയയുടെ 'ഏജൻസി ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹരായ ടീം 'മൈത്രി'

കൊച്ചി: എക്സ്ചേഞ്ച്4 മീഡിയയുടെ ദക്ഷിണേന്ത്യൻ മാർക്കറ്റിങ് അവാർഡിൽ ‘ഏജൻസി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് പ്രമുഖ പരസ്യ ഏജൻസിയായ മൈത്രി അഡ്വർടൈസിങ് വർക്സ് അർഹരായി. രാജ്യാന്തര കമ്പനികളുമായി മത്സരിച്ച് നാല് സ്വർണവും ഒരു വെള്ളിയും നേടിയാണ് മൈത്രി ഒന്നാമതായത്.

മാതൃഭൂമി ദിനപത്രത്തിന്റെ 100-ാം വാർഷികത്തിനു വേണ്ടി ചെയ്ത ആന്തോളജി പരസ്യ സീരീസിന് ‘സീരീസ് ബ്രാൻഡഡ് മീഡിയ കണ്ടന്റ്’ ഇനത്തിലും ബിഗ്ബോസ് മലയാളം സീസൺ 4-ന്റെ മോഹൻലാൽ അഭിനയിച്ച പ്രചാരണ ചിത്രത്തിലൂടെ ടെലിവിഷന്റെ മികച്ച ഉപയോഗത്തിനുമാണ് ആദ്യ രണ്ട് സ്വർണ മെഡലുകൾ ലഭിച്ചത്.



വനിത-ശിശുക്ഷേമ വകുപ്പിനു വേണ്ടി ഒരുക്കിയ ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന കാമ്പയിൻ മൂന്നാമത്തെ സ്വർണം നേടി. നാലാമത്തെ സ്വർണം നെറ്റ്ഫ്ളിക്സിന്റെ ക്രിസ്മസ് റിലീസായിരുന്ന ‘മിന്നൽ മുരളി’ക്കു വേണ്ടിയുള്ള പ്രൊമോഷനും ലഭിച്ചു. സൂപ്പർഹീറോ കോമിക്സ് സീരീസിലൂടെയുള്ള പ്രിന്റ് കാമ്പയിനാണ് അവാർഡിന് പരിഗണിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിനു വേണ്ടി തയ്യാറാക്കിയ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹോർഡിങ്ങിനാണ് മൈത്രി വെള്ളി മെഡൽ നേടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..