മില്ലുടമകൾ നെല്ല് സംഭരണം നിർത്തുന്നു


കൊച്ചി: സംസ്ഥാനത്തെ മില്ലുടമകൾ നെല്ല് സംഭരണം നിർത്തിെവക്കുന്നതായി കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ. കഴിഞ്ഞ ആറു വർഷങ്ങളായി സർക്കാർ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. സർക്കാരും അസോസിയേഷൻ ഭാരവാഹികളും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾക്കു ശേഷം ചേർന്ന മില്ലുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽകുമാറിന്റെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും നേതൃത്വത്തിൽ ഓൺലൈനിൽ നടന്ന ചർച്ചയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി, സപ്ലൈകോ മാനേജിങ് ഡയറക്ടർ, മറ്റ്‌ ഉദ്യോഗസ്ഥർ, മില്ലുടമകളുടെ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന പതിവ് പല്ലവി മാത്രമാണ് മന്ത്രിമാർ ആവർത്തിച്ചതെന്നും വർഷങ്ങളായി പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പിലാക്കുന്നില്ലെന്നും ഇനിയും ഇത് അംഗീകരിക്കാനാകില്ലെന്നും കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, പാലക്കാട് ജില്ല പ്രസിഡൻറ് വി.ആർ. പുഷ്പാംഗദൻ, എൻ.പി. ആൻറണി എന്നിവർ പറഞ്ഞു.പ്രളയത്തിനു മുമ്പ് മുതൽ നെല്ല് കൈകാര്യം ചെയ്ത് അരിയാക്കിയ ഇനത്തിൽ മില്ലുടമകൾക്ക് ലഭിക്കാനുള്ള 15 കോടി രൂപ ഉടൻ വിതരണം ചെയ്യണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുെവക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..