തിരുവില്വാമല: എട്ട്, ഒമ്പത് തീയതികളിൽ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിക്കുന്ന എൻസൈറ്റ് 2കെ22 എക്സ്പോയിൽ പ്രോജക്ടുകളും മോഡലുകളും പ്രദർശിപ്പിക്കാൻ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സയൻസ് വർക്കിങ് മോഡൽ, സയൻസ് സ്റ്റിൽ മോഡൽ, മാത്തമാറ്റിക്സ് വർക്കിങ് മോഡൽ, മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗങ്ങളിൽ പങ്കെടുക്കാം. അഞ്ചുലക്ഷം രൂപ സമ്മാനമായി നൽകും.
വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്റ്റാളുകൾ ആ സ്ഥാപനത്തിന്റെ പ്രവർത്തനരീതികൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. എക്സ്പോയിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ഒരു കോടി രൂപയോളം വരുന്ന നെഹ്രു വിജ്ഞാൻ സ്കോളർഷിപ്പിനും അവസരം ലഭിക്കും. എക്സ്പോയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഫോൺ: 7510831777, 7510221777.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..