തിരുവനന്തപുരം: ലുലു ബ്യൂട്ടി ഫെസ്റ്റ് 2022-ൽ ലുലു ഹീൽ ബ്യൂട്ടി ക്വീൻ കിരീടം റിതു സാരംഗിയും ലുലു ഉസ്ത്രാ മാൻ ഓഫ് ദി ഇയർ പുരസ്കാരം ദേവ് പിള്ളയും സ്വന്തമാക്കി. റിതുവിനെ നടി ദീപ്തി സതി കിരീടമണിയിച്ചു. ദേവ് പിള്ളയ്ക്ക് നടൻ അജ്മൽ അമീർ ഷീൽഡ് സമ്മാനിച്ചു. റിതു എറണാകുളം സ്വദേശിയും ദേവ് തിരുവനന്തപുരം സ്വദേശിയുമാണ്. പ്രമുഖ ബ്രാൻഡുകളായ യാർഡ്ലിയും എൻചാന്ററും ചേർന്ന് അവതരിപ്പിച്ച ഫെസ്റ്റ് നടി അഹാന കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സിനിമാതാരങ്ങളായ ആൻസൺ പോൾ, പ്രേം ജേക്കബ്, ആര്യ, മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ് അർച്ചന രവി എന്നിവരായിരുന്നു വിധികർത്താക്കൾ. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. മിസ്റ്റർ ഹാൻഡ്സം, മിസ് ബ്യൂട്ടിഫുൾ, മിസ്റ്റർ ആൻഡ് മിസ് പേഴ്സണാലിറ്റി, മിസ്റ്റർ ആൻഡ് മിസ് ഫോട്ടോജനിക് തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടവർക്കും പുരസ്കാരങ്ങൾ നൽകി.
ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഇ.വി.രാജേഷ്, ബയിങ് മാനേജർ സി.എ.റഫീഖ്, മാൾ ജനറൽ മാനേജർ കെ.കെ.ഷെറീഫ്, ഹീൽ മോഡോൺ ട്രേഡ് കേരള ഹെഡ് സിനോജ് വിൻസെന്റ്, ബാക്കറോസ് കോസ്മെറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ കൈമാറിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..