നിംസ്‌ സൗജന്യ ഹൃദ്രോഗനിർണയ മെഗാ ക്യാമ്പും ബോധവത്കരണവും


പാറശ്ശാല: നിംസ് ‘എന്റെ ഹൃദയം എന്റെ ഗ്രാമം’ സൗജന്യ ഹൃദ്രോഗ നിർണയ മെഗാ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച്‌ നടപ്പിലാക്കുന്ന ‘എന്റെ ഹൃദയം എന്റെ ഗ്രാമം’ പദ്ധതിയുടെ ഭാഗമായാണ് നിംസും കൊല്ലയിൽ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിർണയ മെഗാ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചത്. രാവിലെ 9 മുതൽ 3 വരെ ധനുവച്ചപുരം എൻ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ നിർവഹിച്ചു.

കൊല്ലയിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ അധ്യക്ഷയായി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ., പഞ്ചായത്ത് അംഗങ്ങളായ ബൈജു, മഹേഷ്, ജ്യോതിഷ് റാണി, അനില തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത കാർഡിയോളജിസ്റ്റും നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ. പി.എസ്.ശ്രീജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..