തൃശ്ശൂർ: ഒമ്പതാം ക്ളാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കും ബിരുദവിദ്യാർഥികൾക്കും വേണ്ടി ഫെഡറൽ ബാങ്ക് ഒരുക്കുന്ന പ്രഥമശുശ്രൂഷ, സി.പി.ആർ. പരിശീലനങ്ങൾക്ക് തുടക്കംകുറിച്ചു. തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച പരിശീലനപരിപാടി ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂർ റീജണൽ ഹെഡ്ഡുമായ ഷാജി കെ.വി. ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും സി.എസ്.ആർ. ഹെഡ്ഡുമായ അനിൽ സി.ജെ., എസ്.ബി. ഗ്ലോബൽ എജ്യൂക്കേഷണൽ റിസോഴ്സസ് ചെയർമാനും എം.ഡി.യുമായ ആർ. ബാലചന്ദ്രൻ, ഗവ. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ രഞ്ജിനി ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു.
കേരളത്തിലുടനീളം അരലക്ഷം വിദ്യാർഥികൾക്ക് പ്രഥമശുശ്രൂഷ, സി.പി.ആർ. എന്നിവയിൽ പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തിരഞ്ഞെടുത്ത 80 സ്കൂളുകളിൽ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..