കോട്ടയം: പുതിയ സ്റ്റാളുകളും ഉത്പന്നങ്ങളും ഒരുങ്ങി. റബ്ബറുത്പന്ന നിർമാതാക്കൾക്കും വ്യാപാരികൾക്കുമായി റബ്ബർബോർഡ് സംഘടിപ്പിക്കുന്ന വെർച്വൽ ട്രേഡ് ഫെയർ മൂന്നാം സീസണിന് തുടക്കമായി. റബ്ബറുത്പന്നങ്ങളെ വിപണിയിൽ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ചെലവുകുറഞ്ഞ ഡിജിറ്റൽ പ്ലാറ്റ്ഫോമായാണ് ഇത് ഒരുക്കിയിട്ടുള്ളത്.
റബ്ബർബോർഡിൽ രജിസ്റ്റർചെയ്ത 150 കമ്പനികളാണ് ഫെയറിലുള്ളത്. ഇത്തവണ ഒരുവർഷം ട്രേഡ് ഫെയർ നീണ്ടുനിൽക്കും. ടയർമുതൽ റബ്ബർ ബാൻഡുവരെയുള്ള എല്ലാ ഉത്പന്നങ്ങളുടയും സ്റ്റാളുകളുണ്ട്. ആർ.പി.എസ്. കമ്പനികളുടെയും റബ്ബർ വ്യാപാരികളുടെയും സ്റ്റാളുകളുമുണ്ട്.
https://vtf.rubberboard.org.in/rubberboard എന്ന ലിങ്കിലൂടെ വെർച്വൽ ട്രേഡ് ഫെയറിലേക്ക് പ്രവേശിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..