ചെറുതുരുത്തി: ആയുർവേദത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ അടുത്തറിയാനും ചികിത്സാസിദ്ധാന്തങ്ങളും മരുന്നുനിർമാണരീതികളും മനസ്സിലാക്കാനുമായി യൂറോപ്യൻ പ്രതിനിധിസംഘമെത്തി. കേരള വോയേജസ് എന്ന സംഘടനയുടെ ഡയറക്ടർ ജോർജ് സക്കറിയയുടെയും അമേരിഗയുടെയും നേതൃത്വത്തിൽ 15 പേരാണ് പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിലെത്തിയത്. ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശപ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഷൊർണൂർ കേരളീയ ആയുർവേദസമാജവും സംഘം സന്ദർശിച്ചു.
കോളേജ് സെക്രട്ടറി എം. മുരളീധരൻ, ഡയറക്ടർ സന്ധ്യ മണ്ണത്ത് എന്നിവർ സംഘത്തെ സ്വീകരിച്ചു. ഡോ. അർജുൻ, ഡോ. അഖിൽ, ഡോ. സിതാര, രവിവർമ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..