ചെറുതുരുത്തി: കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ പി.എൻ.എൻ.എം. ആയുർവേദ കോളേജിലെ ശ്രീലക്ഷ്മിമാരാർ, ബിരുദാനന്തര ബിരുദപരീക്ഷയിൽ പ്രസൂതിതന്ത്ര, സ്ത്രീരോഗവിഭാഗങ്ങളിൽ രണ്ടും മൂന്നും റാങ്ക് കരസ്ഥമാക്കിയ ഡോ. രാജ്ശ്രീ രാജ്മോഹൻ, ഡോ. ആർ. വീണ എന്നിവരെ കോളേജും റോട്ടറി ക്ലബ്ബ് ഓഫ് ഷൊർണൂരും ആദരിച്ചു.
തൃപ്പൂണിത്തുറ സ്കൂൾ ഓഫ് റിസർച്ച് ഇൻ ആയുർവേദ ഡീൻ ഡോ. കെ.ബി. സുധികുമാർ പുരസ്കാരങ്ങൾ വിതരണംചെയ്തു. റോട്ടറി ക്ലബ്ബിനുവേണ്ടി ഡോ. സജോയ്, ഗീത എബ്രഹാം എന്നിവരും വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. സെക്രട്ടറി എം. മുരളീധരൻ, ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ ഡോ. ടി. ശ്രീകുമാർ, ബിരുദാനന്തരബിരുദം ഡീൻ ഡോ. പി. രതീഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..