ചെറുതുരുത്തി: ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് ഏർപ്പെടുത്തിയ ഡോ. കെ. രാജഗോപാലൻ സ്മാരക പുരസ്കാരം വിദ്യാർഥിനി ഡോ. അനഘ ബാബുവിന് കൈമാറി. കേരള ആരോഗ്യ സർവകലാശാല ബി.എ.എം.എസ്. പരീക്ഷയിൽ കായചികിത്സയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനാണ് 25,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവുമടങ്ങുന്ന പുരസ്കാരം നൽകിയത്.
ആയുർവേദ ഡോക്ടറും ദീർഘകാലം ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തിന്റെ പ്രസിഡന്റുമായിരുന്ന ഡോ. കെ. രാജഗോപാലന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം നൽകിയത്.
സമാജം പ്രസിഡന്റ് എം. മുരളീധൻ അധ്യക്ഷനായി. ഗുരുവായൂർ മേൽപ്പത്തൂർ സ്മാരക ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ശശി കൈമൾ അനുസ്മരണപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, ജിജി മാത്യു, ഡോ. വി. വിനീഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..