കൊച്ചി: കേരളം ആസ്ഥാനമായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 2022 ഡിസംബറിൽ അവസാനിച്ച മൂന്നുമാസക്കാലയളവിൽ 39.29 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇത് 53.92 കോടി രൂപയായിരുന്നു. സംയോജിത വരുമാനം നേരിയ വർധനയോടെ 980.84 കോടി രൂപയിലെത്തി.
ഉയർന്ന ചെലവിൽ സാധാരണ സ്റ്റോക്കുകൾ കൈവശം െവച്ചിരിക്കുന്നതിനാൽ ലാഭം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തിയിട്ടില്ല. സ്റ്റോക്കുകളുടെ തോത് കുറയുന്നതോടെ അടുത്ത ഒന്നോ രണ്ടോ പാദങ്ങളിൽ ലാഭം കോവിഡിനു മുൻപുള്ള നിലയിൽ തിരിച്ചെത്തുമെന്ന് വി-ഗാർഡ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..