വളർച്ച സുസ്ഥിരപ്പെടുത്തും


: നികുതിഘടനയിലെ മാറ്റങ്ങൾ ഇന്ത്യയുടെ വളർച്ചയെ സുസ്ഥിരപ്പെടുത്തും. ജി.ഡി.പി.യുടെ 60 ശതമാനത്തോളം വരുന്ന സ്വകാര്യ ഉപഭോഗത്തെ ഇത് പ്രോത്സാഹിപ്പിക്കും. സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് സൃഷ്ടിക്കാനും ഇതുകാരണമാകും.

വി.പി. നന്ദകുമാർ

മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ്

നഗരസഭകൾക്ക് പ്രയോജനം

: നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ബോണ്ട് ഇറക്കാൻ ആവശ്യമായ വായ്പാ ശേഷി നേടിക്കൊടുക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ കേരളത്തിലെ നഗരസഭകൾക്കും പ്രയോജനം ചെയ്യും. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതിക്കായി വലിയ തുക നീക്കിെവച്ചത് ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾക്ക് വലിയ പിന്തുണയാകും.

കെ. പോൾ തോമസ്

മാനേജിങ് ഡയറക്ടർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

വായ്പവളർച്ചയെ പിന്തുണയ്ക്കും

: എം.എസ്.എം.ഇ., കൃഷി തുടങ്ങി മേഖലയ്ക്കുള്ള ഊന്നൽ വായ്പവളർച്ചയെ പ്രോത്സാഹിപ്പിക്കും. നികുതി വ്യവസ്ഥയിൽ വരുത്തിയിട്ടുള്ള പരിഷ്കരണങ്ങൾ ഉപഭോഗം ഉയർത്തും. ബജറ്റ് മൊത്തത്തിൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതാണ്.

ദിനേശ് ഖാര

ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

: സ്വർണാഭരണ വ്യവസായത്തിന്റെ അടിസ്ഥാന വികസനത്തിന് ജൂവലറി പാർക്കുകൾ, ബുള്ളിയൻ ബാങ്ക് തുടങ്ങിയവ സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനമുണ്ടായിട്ടില്ല. ലബോറട്ടറികളിൽ ഉത്പാദിപ്പിക്കുന്ന ഡയമണ്ടിന്‌ പ്രകൃതിദത്ത ഡയമണ്ടിന് നൽകുന്ന കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകുന്നത് ലാബ് ഗ്രോൺ ഡയമണ്ടിന് ഗുണം ചെയ്യും.

അഡ്വ. എസ്. അബ്ദുൽ നാസർ,

ദേശീയ ഡയറക്ടർ,

ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ

എം.എസ്.എം.ഇ.കൾക്ക് ആശ്വാസം

: കോവിഡിൽ എം.എസ്.എം.ഇ.കൾ അവരുടെ ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ വായ്പകളെ വളരെയധികം ആശ്രയിച്ചിരുന്നു. ഈ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിട്ട എം.എസ്.എം.ഇ.കൾക്ക് ബജറ്റിൽ വലിയ ആശ്വാസം നൽകിയിട്ടുണ്ട്. ഈ മേഖലയിലെ സമ്മർദം കുറയ്ക്കുന്നതിനും ധനലഭ്യത വർധിപ്പിക്കുന്നതിനുമായി 9,000 കോടി വകയിരുത്തി സർക്കാർ ഇ.സി.എൽ.ജി.എസ്. പദ്ധതി നവീകരിച്ചു.

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്,

എം.ഡി., മുത്തൂറ്റ് ഫിനാൻസ്

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..