പാലക്കാട്: ലോക ക്ഷയരോഗദിനത്തിന്റെ ഭാഗമായി പാലക്കാട് മെഡിട്രീന ഹോസ്പിറ്റലിലെ ശ്വാസകോശരോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കും. 24-ന് രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് വൈദ്യപരിശോധനയുൾപ്പെടെ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുവാനുള്ള പി.എഫ്.ടി. ടെസ്റ്റ് സൗജന്യമായി നടത്തും.
ടി.ബി. ചികിത്സയെടുത്തവർക്കും അതിനുശേഷം ശ്വാസംമുട്ട്, കിതപ്പ്, വലിവ്, കഫക്കെട്ട് ഉള്ളവർക്കും രണ്ടാഴ്ചയിൽ കൂടുതലായി ചുമയുള്ളവർക്കും കഫത്തിൽ രക്തസാന്നിധ്യമുള്ളവർക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുമെന്ന് ശ്വാസകോശരോഗ വിഭാഗം ഡോ. വിനീത് പറഞ്ഞു. ഫോൺ: 9778996677.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..