കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ ആയുർവേദ ഗ്രൂപ്പായ ‘വൈദ്യരത്നം’ ഏഴു വർഷത്തിനുള്ളിൽ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) നടത്തി ഓഹരികൾ സ്റ്റോക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ആയുർവേദ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന കമ്പനി ഇതിനു മുന്നോടിയായി ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്തേക്ക് ചുവടുവെക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. യദു നാരായണൻ മൂസ്സും ഡോ. കൃഷ്ണൻ മൂസ്സും പറഞ്ഞു.
ന്യൂട്രാസ്യൂട്ടിക്കൽ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഗവേഷണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആയുർവേദ ഉത്പന്നങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനും പദ്ധതിയുണ്ട്.
2029-30 സാമ്പത്തിക വർഷത്തോടെ, 500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 150-200 കോടി രൂപ ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള പുതിയ ഉത്പന്ന നിരയിൽ നിന്നായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. തൃശ്ശൂർ ആസ്ഥാനമായി 1941-ൽ ആരംഭിച്ച വൈദ്യരത്നം ഔഷധശാലയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 ക്ലിനിക്കുകൾ നിലവിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..