കൊച്ചി: കല്യാൺ ജൂവലേഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാൻഡ് അംബാസഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണിന്റെ ആഗോള ബ്രാൻഡ് അംബാസഡറായ അമിതാഭ് ബച്ചൻ, ദേശീയ ബ്രാൻഡ് അംബാസഡറായ കത്രീന കൈഫ്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാർജുന, തമിഴ്‌നാട് ബ്രാൻഡ് അംബാസഡറായ പ്രഭു, കർണാടകയിലെ ശിവരാജ് കുമാർ, കേരള ബ്രാൻഡ് അംബാസഡറായ കല്യാണി പ്രിയദർശൻ എന്നീ പ്രശസ്ത താരങ്ങൾക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും.
കല്യാൺ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്റ്റൈൽ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. കല്യാണി പ്രിയദർശനൊപ്പം ലൈഫ്‌സ്റ്റൈൽ ആഭരണ നിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകർഷണീയതയും വിവിധ ജനസമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ബ്രാൻഡിന്റെ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..