കണ്ണൂർ: ഇമ്മാനുവൽ സിൽക്‌സിന്റെ വിഷു, ഈസ്റ്റർ, റംസാൻ മെഗാസെയിൽ മാർച്ച് 25-ന് തുടങ്ങും. ഒട്ടേറെ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ കളക്ഷനുകൾ ഏറ്റവും വേഗത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഈ സെയിലിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും ട്രെൻഡി വസ്ത്രങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്ന പ്രത്യേകതയും മെഗാസെയിലിനുണ്ട്.
വിപുലമായ വെഡ്ഡിങ് ശ്രേണിയിൽ ബ്രൈഡൽ സാരികൾ, ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, ഷെർവാണി, സ്യൂട്ട്, വെഡ്ഡിങ് ദോത്തി എന്നിവയുടെ ഏറ്റവും മികച്ച കളക്ഷനുകളുണ്ട്. ലേഡീസ് വെയർ വിഭാഗം, ജെന്റ്‌സ് വെയർ വിഭാഗം, കിഡ്‌സ് വെയർ വിഭാഗം എന്നിവയുമുണ്ട്. തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ബംബർ സമ്മാനമായി റെനോ ക്വിഡ് കാർ സമ്മാനമായി നൽകും. എല്ലാ പർച്ചേസിനും സമ്മാനകൂപ്പൺ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വിഷു, ഈസ്റ്റർ, റംസാൻ മെഗാസെയിലിന്റെ ഉദ്ഘാടനം വിവിധ ഷോറൂമുകളിൽ മാർച്ച് 25-ന് നടക്കും. പയ്യന്നൂർ ഷോറൂമിൽ എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കെ.വി. ലളിത മുഖ്യാതിഥിയാകും. കാഞ്ഞങ്ങാട് ഷോറൂമിൽ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കെ.വി. സുജാത മുഖ്യാതിഥിയാകും. കണ്ണൂർ ഷോറൂമിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..