കല്ലറയ്ക്കൽ മഹാറാണി ജൂവലേഴ്‌സിന്റെ നവീകരിച്ച മെഗാ ഷോറൂം ഉദ്‌ഘാടനം 27-ന്‌


1 min read
Read later
Print
Share

കണ്ണൂർ: കല്ലറയ്ക്കൽ മഹാറാണി ജൂവലേഴ്‌സിന്റെ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെ ഉദ്‌ഘാടനം മാർച്ച്‌ 27-ന്‌ നടക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മാർച്ച്‌ 27 മുതൽ ഏപ്രിൽ 27 വരെ പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം. ബമ്പർ സമ്മാനമായി ഒരുലക്ഷം രൂപയുടെ സ്വർണസമ്മാനവും എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. വിവാഹപാർട്ടികൾക്ക്‌ പ്രത്യേക പാക്കേജുകളും ലഭിക്കും.

മെഗാ ഷോറൂമിൽ ലോകോത്തര ഡിസൈനുകളിലുള്ള ആഭരണങ്ങൾ, പഴമയുടെ പാരമ്പര്യവും പുതുമയുടെ പ്രൗഢിയുമുള്ള കാശുമാല, പാലയ്ക്കാമാല, നാഗപടത്താലി, കരിമണിമാല, പൂത്താലി, ഇളക്കത്താലി തുടങ്ങിയ ആഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. പ്രഷ്യസ്‌ സ്റ്റോണുകളോടുകൂടിയ ആഭരണങ്ങളുടെ ശേഖരവുമുണ്ട്.

മൂന്നുഗ്രാം മുതൽ വളകൾ, രണ്ടുഗ്രാം മുതൽ മാലകൾ, 0.5 ഗ്രാം മുതൽ സ്റ്റഡുകൾ, നാലുഗ്രാം മുതൽ പാദസരങ്ങൾ എന്നിവ മഹാറാണിയിൽ ലഭിക്കും. കുറഞ്ഞ വിലയ്ക്ക്‌ സ്വർണം ബുക്ക്‌ ചെയ്യാൻ അഡ്വാൻസ്‌ ബുക്കിങ്‌ സൗകര്യവും സ്വർണസമ്പാദ്യ പദ്ധതികളുമുണ്ട്.

ഏത്‌ ജൂവലറിയിൽനിന്നും വാങ്ങിയ സ്വർണവും ‘ഓൾഡ്‌ ഗോൾഡ്‌ എക്സ്‌ചേഞ്ചി’ലൂടെ മാറ്റി പുതിയ 916 സ്വർണാഭരണങ്ങൾ സ്വന്തമാക്കാം. ഫാക്ടറിയിൽ നിർമിക്കുന്ന സ്വർണം ഹോൾസെയിൽ വിലയിൽ മഹാറാണിയുടെ കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ ഷോറൂമുകളിൽ ലഭിക്കും. വജ്രാഭരണ ശേഖരവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഫോൺ: കണ്ണൂർ: 04972 701705, തലശ്ശേരി: 04902 323955.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..