കൊച്ചി: കേരളം ആസ്ഥാനമായുള്ള കാർ റെന്റൽ പ്ലാറ്റ്‌ഫോമായ ‘ഇൻഡസ്‌ഗോ’ (indusgo.in) മാതൃകമ്പനിയായ ഇൻഡസ് മോട്ടോഴ്‌സിൽനിന്ന് 100 കോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തമാക്കി. അഫ്ദൽ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ 2018-ൽ തുടങ്ങിയ കമ്പനി നിലവിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളിൽ കാറുകൾ വാടകയ്ക്കും സബ്‌സ്‌ക്രിപ്ഷൻ മോഡലിലും നൽകുകയാണ് ചെയ്യുന്നത്. 489 കാറുകളുടെ നിരയാണ് നിലവിൽ കമ്പനിക്കുള്ളത്.
പുതിയ ഫണ്ട് ഉപയോഗിച്ച് 1,000 കാറുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലേക്ക് ചുവടുവെക്കുമെന്നും കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ അഫ്ദൽ പറഞ്ഞു. ടെക്‌നോളജി ശക്തമാക്കാനും വൻതോതിൽ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..