ടൂറിസം: അതിരപ്പിള്ളിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും -മന്ത്രി


1 min read
Read later
Print
Share

അതിരപ്പിള്ളി: വാട്ടർ തീം പാർക്കായ സിൽവർ സ്റ്റോമിൽ പുതുതായി ആരംഭിച്ച നാല്‌ റൈഡുകളുടെ ഉദ്‌ഘാടനം മന്ത്രി പി. രാജീവ്‌ നിർവഹിച്ചു. ടൂറിസം രംഗത്ത്‌ സ്വകാര്യ സംരംഭകരുടെ കൂടി സഹകരണത്തോടെ അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കരീബിയൻ ബേ അക്വാ പ്ലേ സ്‌റ്റേഷൻ, ബൂമറാങ്, അക്വാലൂപ്പ്‌, കാമികസി എന്നീ നാല്‌ പുതിയ ഹൈ-ത്രില്ലിങ്‌ വാട്ടർ റൈഡുകളാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. ഡിസംബറിൽ പണിപൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കേബിൾ കാർ പ്രോജക്ടിന്റെ തറക്കല്ലിടൽ ചടങ്ങും മന്ത്രി നിർവഹിച്ചു.

സിൽവർ സ്റ്റോമിൽത്തന്നെ 15 ഏക്കർ സ്ഥലത്ത്‌ കെ.എസ്‌.ഐ.ഡി.സി.യുടെ സാമ്പത്തിക സഹകരണത്തോടെ നൂറ്‌ കോടിയിൽപ്പരം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിവരുകയാണെന്ന്‌ മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഫോറസ്റ്റ്‌ വില്ലേജ്‌, ബ്രിട്ടീഷ്‌ ബംഗ്ലോ റിസോർട്ട്‌, കൺവെൻഷൻ സെന്റർ എന്നിവയും പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി എം.എൽ.എ. ടി.ജെ. സനീഷ്‌കുമാർ ജോസഫ്‌ അധ്യക്ഷത വഹിച്ചു. എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാർ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ആതിരാ ദേവരാജൻ, സി.സി. കൃഷ്ണൻ, ആർ. പ്രശാന്ത്‌, വർഗീസ്‌ മാളക്കാരൻ, മുഹമ്മദ്‌ അലി, കെ.എസ്‌. സതീഷ്‌കുമാർ, വി.വി. ജോർജ്‌, കെ.കെ. സന്തോഷ്‌, പി.ടി. ജിൻസൺ, പി.കെ. അബ്ദുൾ ജലീൽ, അബ്ദുൾ അസീസ്‌, എം.എസ്‌. ചന്ദ്രൻ, കെ. രാമചന്ദ്രൻ, നിരഞ്ജന അനൂപ്‌, റംസാൻ മുഹമ്മദ്‌, ദിൽഷാ പ്രസന്നൻ, വൈഷ്‌ണവ്‌ ഗിരീഷ്‌ തുടങ്ങിയവരും പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..