കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,545 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്.
മേയ് അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പവന് 1,400 രൂപയുടെയും ഗ്രാമിന് 175 രൂപയുടെയും കുറവാണുണ്ടായത്. ഒരാഴ്ചയ്ക്കുള്ളിൽ പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,945.40 ഡോളറായി വില കുറഞ്ഞിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..