കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ടെക്‌നോളജി (എഡ്‌ടെക്) കമ്പനിയായ ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (ഏതാണ്ട് 69,000 കോടി രൂപ) ആഗോള നിക്ഷേപക സ്ഥാപനമായ ബ്ലാക്‌റോക്ക് കുറച്ചു. യു.എസിലെ ഓഹരി വിപണി കമ്മിഷനായ എസ്.ഇ.സി.യിൽ ബ്ലാക്‌റോക്ക് സമർപ്പിച്ച ഫയലിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2,200 കോടി ഡോളർ (1.81 ലക്ഷം കോടി രൂപ) വരെ മൂല്യമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ഏതാനും മാസം മുൻപ് ബ്ലാക്‌റോക്ക് ഇത് 1,150 കോടി ഡോളറിലേക്ക് (94,530 കോടി രൂപ) കുറച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും മൂല്യം വെട്ടിക്കുറച്ചത്. അതേസമയം, ഈയിടെ 2,200 കോടി ഡോളർ മൂല്യത്തിൽതന്നെ 25 കോടി ഡോളറിന്റെ മൂലധന സമാഹരണം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിസന്ധിയിൽനിന്ന് കരകയറാനായി കമ്പനി ഈയിടെ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
രണ്ടുമാസം മുൻപ് കമ്പനിയുടെ ബെംഗളൂരുവിലെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും ഇതേ കാലയളവിൽ 9,754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും റെയ്ഡിനു ശേഷം ഇ.ഡി. അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..