കൊച്ചി: ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡി.പി. വേൾഡ് കൊച്ചിയിലെ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിൽനിന്ന് പുതിയ പ്രതിവാര സർവീസ് ആരംഭിച്ചു. യൂണി ഫീഡർ ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ ‘പി.ഐ.സി. 2’ സർവീസിന് 2,407 കണ്ടെയ്നർ ശേഷിയാണുള്ളത്.
യാത്രാസമയം ചുരുക്കാനും പ്രവർത്തനശേഷി വർധിപ്പിക്കാനും ഇതുവഴി കഴിയുമെന്ന് ഡി.പി. വേൾഡ് അറിയിച്ചു. പുതിയ സർവീസ് ചെന്നൈ, കൃഷ്ണപട്ടണം, വിശാഖപട്ടണം, തൂത്തുക്കുടി, കണ്ട്്ല, കറാച്ചി, ജബൽ അലി എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുമെന്ന് ഡി.പി. വേൾഡ് കൊച്ചി സി.ഇ.ഒ. പ്രവീൺ ജോസഫ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..