കൊച്ചി: ഇൻഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) സലീൽ പരേഖിന്റെ കഴിഞ്ഞ സാമ്പത്തികവർഷത്തെ ശമ്പളത്തിൽ ഇടിവ്. 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 56.44 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം സലീൽ പരേഖ് കൈപ്പറ്റിയത്. തൊട്ടുമുൻ സാമ്പത്തികവർഷം (2021-22-ൽ) ഇത് 71 കോടി രൂപയായിരുന്നു.
കമ്പനിയുടെ ബോണസ് പ്ലാനിൽ വരുത്തിയ മാറ്റങ്ങളും സ്റ്റോക് ഓപ്ഷൻ കുറച്ചതുമാണ് ശമ്പളം കുറയാൻ കാരണം. 52.33 കോടി രൂപയായിരുന്നു 2021-22-ൽ സ്റ്റോക് ഓപ്ഷൻ വഴി ലഭിച്ചത്. 2022-23-ൽ ഇത് 30.6 കോടി രൂപയായി കുറഞ്ഞു.
പ്രതിഫലം കുറഞ്ഞെങ്കിലും പരേഖിന്റെ ശമ്പളം ഇൻഫോസിസിലെ ശരാശരി ജീവനക്കാരന്റേതിനേക്കാൾ കൂടുതലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..