തൃശ്ശൂർ: പാഴായ പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗയോഗ്യമായ 3 ഡി പ്രിന്റർ ഫിലമെന്റാക്കി മാറ്റാൻ കഴിവുള്ള ഒരു യന്ത്രം വികസിപ്പിച്ചെടുത്ത് വിദ്യ എൻജിനീയറിങ് കോളേജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ.
പ്ളാസ്റ്റി ഫിലമെെന്റെസർ എന്ന് പേരിട്ട യന്ത്രത്തിൽ പ്രത്യേകം രൂപകല്പനചെയ്ത ഹീറ്ററും കട്ടിങ് യൂണിറ്റും സ്‌ട്രിപ്പിങ് യൂണിറ്റും എക്സ്‌ട്രൂഷൻ യൂണിറ്റും ഉപയോഗിച്ച് സ്‌ട്രാൻഡുകൾ ചൂടാക്കുകയും പുറത്തെടുക്കുകയും ചെയ്യുന്നു. തത്‌ഫലമായുണ്ടാകുന്ന ഫിലമെന്റ് ഒരു സ്പൂളിൽ ചുറ്റി 3 ഡി പ്രിന്റിങ്ങിന് അനുയോജ്യമായവിധം എടുക്കുന്നു.
വിദ്യാർഥികളായ അതുൽ കെ.എസ്., ദീപക് എം.ബി., അഭിഷേക് സി.കെ., അതുൽ കെ.ടി. എന്നിവരാണിത് വികസിപ്പിച്ചെടുത്തത്. അധ്യാപകരായ ഡോ. വിബിൻ ആന്റണി, ദീപു മോഹൻ, രഞ്ജിത് രാജ് എന്നിവർ സാങ്കേതിക ഉപദേശം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..