കോഴിക്കോട്: 25 വർഷമായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന ‘ടേസ്റ്റി ഫുഡ്’ എന്ന ഫുഡ് ബ്രാൻഡ് കേരളത്തിലേക്കെത്തുന്നു. ജൂൺ 10-ന് വൈകീട്ട് അഞ്ചിന് ഹൈലൈറ്റ് മാളിലാണ് കേരള ലോഞ്ച് ഇവന്റ്. നടി അനാർക്കലി, നടൻ കല്ലു, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കാൽനൂറ്റാണ്ടായി ഗൾഫിലെ മലയാളികൾ സ്വീകരിച്ച ബ്രാൻഡാണിതെന്നും രുചിയും ഗുണനിലവാരവും ഉപഭോക്താക്കളുടെ ആരോഗ്യവുമാണ് പ്രധാനപരിഗണനയെന്നും ‘ടേസ്റ്റിഫുഡ്’ എം.ഡി. മജീദ് പുല്ലഞ്ചേരി പറഞ്ഞു. സി.ഇ.ഒ. ഷാജി ബലയമ്പത്ത്, കേരള ഓപ്പറേഷൻസ് ജി.എം. ആരുൺ മോഹനൻ, ട്രേഡ് മാർക്കറ്റിങ് മാനേജർ ഫസ്‌ന തൈക്കുളത്തിൽ എന്നിവരും പത്രസമ്മേളനതിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..