ഇഞ്ചിക്ക് ‘എരിവ്’ കുറഞ്ഞു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

കൊച്ചി: ഇഞ്ചിവില കിലോയ്ക്ക് 120 രൂപ മാത്രം! എറണാകുളം മാർക്കറ്റിലെ തിങ്കളാഴ്ചത്തെ നിരക്കാണിത്. രണ്ട് മാസം മുൻപ് കിലോയ്ക്ക് 300 രൂപയോളമെത്തിയ ഇഞ്ചിവില ഇത്ര പെട്ടെന്ന് കുറഞ്ഞോ എന്ന് സംശയിക്കും. എന്നാൽ, നന്നായി പാകമാകാത്ത ഇഞ്ചിയാണ് കിലോയ്ക്ക് 120 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. നിലവിൽ വിപണിയിൽ കൂടുതലായി എത്തുന്നതും ഇത്തരം ഇഞ്ചിയാണ്.

വിപണിയിൽ ഇഞ്ചി സുലഭമായി എത്തുന്നുണ്ടെങ്കിലും നല്ലയിനം ഏതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. നേരത്തേ വിളവെടുത്ത് എത്തുന്ന ഇത്തരം ഇഞ്ചിക്ക് ഗുണനിലവാരം കുറവാണ്. പെട്ടെന്ന് കേടാകാനും സാധ്യത കൂടുതലാണ്. കറികളിൽ ഉപയോഗിക്കാം. എന്നാൽ, ബിരിയാണി പോലുള്ളവയിൽ ഇത്തരം ഇഞ്ചി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, നല്ലയിനം ഇഞ്ചിക്ക് കിലോയ്ക്ക് 250-260 രൂപ വരെ ഇപ്പോഴും വിലയുണ്ട്.

വിപണിയിൽ ഇഞ്ചിക്ക് വില ഉയർന്നു നിൽക്കുന്നതിനാലാണ് പാകമാകും മുൻപേ വിളവെടുത്ത് ഇഞ്ചി വിപണിയിൽ എത്തുന്നത്. മുൻ വർഷങ്ങളിൽ നേരത്തേ വിളവെടുത്ത് എത്തുന്ന ഇഞ്ചിക്ക് കിലോയ്ക്ക് 45-50 രൂപയായിരുന്നു വില. അധിക വില ലഭിക്കാനാണ് ഇത്തരം നീക്കം.

വിലക്കുറവിൽ എത്തുന്ന ഇഞ്ചികൾ ചുക്ക് ആക്കാനും സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. വിപണിയിൽ ചുക്കിന് ആവശ്യം കൂടി നിൽക്കുമ്പോഴും കൂടിയ വില നൽകി ഇഞ്ചി വാങ്ങി ഉണക്കി ചുക്കാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.

നാടൻ കിട്ടാനില്ല

സംസ്ഥാനത്ത് ഇഞ്ചി ഉത്പാദനം വളരെ കുറവാണ്. അതിനാൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയെയാണ് കേരളം ആശ്രയിക്കുന്നത്. ഉത്പാദനത്തിൽ കേരളത്തിന്റെ സംഭാവന മൂന്നു ശതമാനം മാത്രമാണ്. ചെറുകിട കർഷകരാണ് സംസ്ഥാനത്ത് ഇഞ്ചികൃഷി ചെയ്യുന്നത്. എന്നാൽ, ഉയർന്ന ഉത്പാദന ചെലവും വേതനവുമാണ് കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടു വലിക്കുന്നത്.

വിപണിയിൽ നാടന് ആവശ്യം കൂടുതലാണ്. മരുന്നുകളിലടക്കം നാടൻ ഇഞ്ചിയാണ് ഉപയോഗിക്കുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..