ഒരു ലക്ഷം കോടിയുടെ സ്വർണപ്പണയം നൽകി കനറാ ബാങ്ക്


പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

പൊതുമേഖലയിലെ കനറാ ബാങ്കിന് സ്വർണപ്പണയത്തിൽ അപൂർവ നേട്ടം. ജൂൺ 30-ലെ കണക്കുപ്രകാരം ബാങ്കിന്റെ സ്വർണപ്പണയം ഒരു ലക്ഷം കോടി രൂപ കടന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 26.19 ശതമാനമാണ് വളർച്ച.

തമിഴ്‌നാട്, കേരളം, കർണാടക എന്നിവ അടങ്ങുന്ന ദക്ഷിണേന്ത്യയാണ് ബാങ്കിന്റെ സ്വർണപ്പണയ ബിസിനസിൽ മുന്നിൽ. 2023 മാർച്ചോടെ സ്വർണപ്പണയ ബിസിനസ് 1.20 ലക്ഷം കോടി രൂപയുടേതായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ഒരു ലക്ഷം കോടിയിൽ നല്ലൊരു പങ്കും കാർഷിക വായ്പയാണ്.

Content Highlights: Canara Bank crosses Rs 1 trn mark for outstanding gold loan book in June

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..