സ്വർണവില പവന് 280 രൂപ കൂടി


പ്രതീകാത്മകചിത്രം| Photo: AP

കൊച്ചി: കേരളത്തിൽ സ്വർണവില 280 രൂപ വർധിച്ച് പവന് 39,480 രൂപയായി. ഗ്രാമിന് 35 രൂപ ഉയർന്ന് 4,935 രൂപയിലെത്തിയിട്ടുണ്ട്. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ഒരാഴ്ചകൊണ്ട് 1,240 രൂപയാണ് പവന് കൂടിയത്. ഏപ്രിൽ ആറിന് 38,240 രൂപയായിരുന്നു പവൻവില.

വിഷുവിന് മുന്നോടിയായി വിപണിയിൽ ഉണർവുണ്ട്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,960 ഡോളറിന് മുകളിലെത്തി.

ഇന്ത്യയിലും ചൈനയിലും യു.എസിലുമൊക്കെ പണപ്പെരുപ്പം വൻതോതിൽ ഉയരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Content Highlights: gold price raises

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..