പവൻവില വീണ്ടും 40,000 രൂപയിലേക്ക്


പ്രതീകാത്മകചിത്രം| Photo: AFP

കൊച്ചി: വിഷു-ഈസ്റ്റർ-റംസാൻ സീസൺ ആയതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ച് 39,640 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4,955 രൂപയിലാണ് വ്യാപാരം നടന്നത്. 360 രൂപ കൂടി ഉയർന്നാൽ പവൻവില വീണ്ടും 40,000 രൂപയിലെത്തും. ബുധനാഴ്ച പവന് 39,480 രൂപയും ഗ്രാമിന് 4,955 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിതങ്കത്തിന് 1,971.60 ഡോളറാണ് നിരക്ക്.

യുക്രൈൻ പ്രതിസന്ധിയും പണപ്പെരുപ്പ സമ്മർദവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഇടയാക്കി. ഇതാണ് വില ഉയരാൻ കാരണമായത്. വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കേരള വിപണിയിൽ വ്യാപാരം വർധിച്ചിട്ടുണ്ട്.

Content Highlights: surge in gold price

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..