സ്‌കൂൾ അടയ്ക്കും മുൻപേ കൈത്തറി യൂണിഫോം തുണി സജ്ജം


1 min read
Read later
Print
Share

സ്‌കൂൾ അടയ്ക്കും മുൻപേ

Photo: Print

കൊച്ചി: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ അടയ്ക്കും മുന്‍പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള (2023-24) കൈത്തറി യൂണിഫോം തുണി സജ്ജം. 120 കോടി രൂപയുടെ 50 ലക്ഷം മീറ്റര്‍ തുണിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയില്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്ക് 48 ലക്ഷം മീറ്റര്‍ തുണിയാണ് തയ്യാറാക്കി നല്‍കിയിരുന്നത്.

2024-25 അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം ഉത്പാദനവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 60 ലക്ഷം മീറ്റര്‍ തുണി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ഹാന്‍ഡ്‌ലൂം അസോസിയേഷന്‍ അറിയിച്ചു.

കൈത്തറി സംഘങ്ങള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കൂലി സര്‍ക്കാര്‍ കൊടുത്തുകഴിഞ്ഞു. ജനുവരി മുതലുള്ള മൂന്നു മാസത്തെ തുക കുടിശ്ശികയുണ്ട്. ഇത് ഏകദേശം ആറു കോടി രൂപ വരും. വിഷുവിനു മുന്‍പ് ഈ തുക ലഭിച്ചേക്കുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. 2019 മുതലുള്ള ഉത്പാദന ഇന്‍സെന്റീവ് ഇനത്തില്‍ 15 കോടി രൂപയിലധികമാണ് കിട്ടാനുള്ളത്.

പരുത്തി ലഭ്യത കൂടി

പരുത്തി കിട്ടാനില്ലാത്തതിനാൽ കഴിഞ്ഞ വർഷം അവസാനം നൂലിന് വില ഗണ്യമായി ഉയര്‍ന്നിരുന്നു. ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായിട്ടുണ്ടെന്ന് സംഘങ്ങൾ പറയുന്നു. പരുത്തിയുടെ വരവ് ഉയർന്നതോടെയാണിത്. ദക്ഷിണേന്ത്യയിൽ നൂലിന്റെ വിലയിലും സ്ഥിരത കൈവരിച്ചിട്ടുണ്ട്.

നിലവില്‍ സൗജന്യ യൂണിഫോം ഉത്പാദനത്തിനാവശ്യമായ നൂൽ എടുക്കുന്നത് സംസ്ഥാനത്തെ മില്ലുകളില്‍നിന്നാണ്. ഉത്പാദനശേഷിക്കുറവ് കേരളത്തിലെ മില്ലുകള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. സംസ്ഥാനത്തെ മില്ലുകളെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണ്. ഇത് പരിഗണിച്ചാണ് യൂണിഫോം ഉത്പാദനത്തിനാവശ്യമായ നൂലിന് പരമാവധി സംസ്ഥാനത്തെ മില്ലുകളെ ആശ്രയിക്കുന്നത്.

Content Highlights: handloom uniform cloth is ready Before the school closes

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..