സ്വർണം പുനരുപയോഗിക്കുന്നതിൽ ഇന്ത്യ നാലാം സ്ഥാനത്ത്


പ്രതീകാത്മകചിത്രം| Photo: AFP

കൊച്ചി: പഴയ സ്വർണം ഉരുക്കി പുനരുപയോഗിക്കുന്നതിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2013 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷി 500 ശതമാനം വർധിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

1,800 ടൺ സ്വർണമാണ് 2021-ലെ കണക്ക് പ്രകാരം ഇന്ത്യയുടെ സ്വർണ ശുദ്ധീകരണ ശേഷി. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി രാജ്യത്തെ സ്വർണ ലഭ്യതയുടെ 11 ശതമാനം പഴയ സ്വർണത്തിൽ നിന്നാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അടുത്ത ഘട്ടത്തിൽ മത്സരക്ഷമമായ റിഫൈനിങ് ഹബ്ബ് ആയി ഉയരാനുള്ള സാധ്യതയാണ് ഇന്ത്യക്കുള്ളതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മേഖല സി.ഇ.ഒ. പി.ആർ. സോമസുന്ദരം പറഞ്ഞു.

ഇന്ത്യയിൽ ഔപചാരിക മേഖലയിൽ അഞ്ചിൽ താഴെ സ്വർണ ശുദ്ധീകരണ സ്ഥാപനങ്ങൾ മാത്രമാണ് 2013-ൽ ഉണ്ടായിരുന്നത്. 2021-ൽ അത് 33 ആയി ഉയർന്നിട്ടുണ്ട്.

Content Highlights: India now the fourth largest gold recycling country

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..