ജീപ്പ് ‘മെറിഡിയൻ’ വരുന്നു


1 min read
Read later
Print
Share

ജീപ്പ് മെരിഡിയൻ | Photo: Jeep India

അമേരിക്കൻ വാഹന നിർമാതാക്കളായ ‘ജീപ്പ്’ ഇന്ത്യൻ നിരത്തുകൾക്കായി ഒരുക്കുന്ന മൂന്നുനിര എസ്.യു.വി. വാഹനമായ ‘മെറിഡിയൻ’ മാർച്ച് 29-ന് വിപണിയിൽ അവതരിപ്പിക്കും. ഈ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിങ്, ഡീലർഷിപ്പുകളിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 50,000 രൂപ മുൻകൂറായി അടച്ച് വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന വാഹനത്തിന്റെ വിതരണം മേയിൽ ആരംഭിക്കും.

‘ജീപ്പ് കമാൻഡർ’ എന്ന പേരിൽ തെക്കേ അമേരിക്കയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച വാഹനമാണ് ‘മെറിഡിയൻ’ ആയി ഇന്ത്യയിൽ എത്തുന്നത്. 2.0 ലിറ്റർ ഡീസൽ എൻജിനിലായിരിക്കും വാഹനമെത്തുക. ‘ജീപ്പ് കോമ്പസി’ൽ നിന്ന് കടമെടുത്തിട്ടുള്ള നാല് സിലിൻഡർ മൾട്ടി ജെറ്റ് ടർബോ എൻജിനായിരിക്കും ‘മെറിഡിയ’നിലും എന്നാണ് സൂചന. ഭാവിയിൽ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും വാഹനം അവതരിപ്പിച്ചേക്കും.

Content Highlights: Jeep SUV Meridian to launch on march 29

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..