റിലയൻസ് ജിയോ വരിക്കാർ 50 കോടി കടക്കും


1 min read
Read later
Print
Share

Photo:REUTERS

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരിക്കാരുടെ എണ്ണം മൂന്നു വർഷത്തിനുള്ളിൽ 50 കോടി കടക്കുമെന്ന് പഠന റിപ്പോർട്ട്. ആഗോള ഓഹരി ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈനിന്റേതാണ് റിപ്പോർട്ട്.

2023 മാർച്ച് അവസാനത്തെ കണക്ക് പ്രകാരം ജിയോയ്ക്ക് 43.93 കോടി വരിക്കാരാണുള്ളത്. ഇതാണ് 2026 മാർച്ചോടെ 50.6 കോടിയാകുമെന്ന് വിലയിരുത്തുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള വിപണി വിഹിതം 47 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 സെപ്റ്റംബറിലാണ് ജിയോ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ വരിക്കാരുടെ എണ്ണം 10 കോടി കടന്നു. ഗൂഗിളും ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ഏതാനും ആഗോള നിക്ഷേപക സ്ഥാപനങ്ങളും ജിയോയിൽ പണം മുടക്കിയിട്ടുണ്ട്. നാലു വർഷം പൂർത്തിയാകുന്നതോടെ, ഇതിൽ ചില നിക്ഷേപകർ തങ്ങളുടെ ഓഹരി വിറ്റൊഴിയാൻ ഇടയുണ്ടെന്ന് സാൻഫോർഡ് സി. ബേൺസ്റ്റൈൻ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന ഡേറ്റ ഉപയോഗത്തിനിടയിലും മൊബൈൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ഇനിയും വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ട്. യുവാക്കളുടെ എണ്ണം, സ്മാർട്ട്‌ ഫോണിന്റെ ഉപയോഗത്തിലുള്ള വർധന എന്നിവ ഇതിന് സഹായകമായ ഘടകങ്ങളാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..