വൈദ്യുതവാഹനങ്ങളിലും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മാരുതി


Maruti Suzuki | Photo: REUTERS/Anindito Mukherjee

:രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി, വിപുലമായ വൈദ്യുതവാഹനനിര അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിനോടകം വൈദ്യുതവാഹനങ്ങൾ വിപണിയിലെത്തിച്ച കമ്പനികളെ പിന്നിലാക്കി ഈ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്ന് മാരുതി സുസുകിയുടെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഹിസാഷി തക്യൂച്ചി പറഞ്ഞു. കമ്പനിയുടെ ആദ്യ വൈദ്യുത കാർ 2025-ൽ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സുസുകിയുടെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നാവും ഇത് ഉത്പാദിപ്പിക്കുക.


തങ്ങളുടെ നിലവിലുള്ള പല മോഡലുകളിലും വൈദ്യുതവാഹന സാങ്കേതികവിദ്യ കഴിഞ്ഞവർഷം തന്നെ പരീക്ഷിച്ചുതുടങ്ങി. അതേസമയം, എതിരാളികളായ ടാറ്റ മോട്ടോഴ്‌സ് ഇതിനോടകം വൈദ്യുതവാഹന വിപണിയിൽ ആധിപത്യം കൈവരിച്ചിട്ടുണ്ട്.സമ്പൂർണ വൈദ്യുതവാഹനങ്ങൾക്ക് പുറമെ, ഭാവിയിൽ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങളും അവതരിപ്പിക്കുമെന്ന് ഹിസാഷി തക്യൂച്ചി പറഞ്ഞു.

Content Highlights: dhanakariyam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..