Photo:REUTERS
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ ‘റിലയൻസ് ജിയോ’ 2022 ഏപ്രിൽ-ജൂൺ പാദത്തിൽ 4,335 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 3,501 കോടിയെക്കാൾ 24 ശതമാനം വർധന. വരുമാനം 21.5 ശതമാനം ഉയർന്ന് 21,873 കോടി രൂപയിലെത്തി.
2021 ഡിസംബറിൽ നിരക്കുകൾ വർധിപ്പിച്ചതും സ്ഥിരമായുള്ള ഉപഭോക്താക്കളുടെ എണ്ണം ഉയർന്നതുമാണ് മികച്ച പ്രകടനത്തിന് കമ്പനിയെ സഹായിച്ചത്. ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 167.6 ശതമാനമായി ഉയർന്നിട്ടുണ്ട്. 4ജിയിൽ വിപണി പിടിച്ച കമ്പനി, 5ജി സ്പെക്‌ട്രം ലേലത്തിലും പങ്കെടുക്കുകയാണ്.
Content Highlights: reliance jio three month profit 4,335 crore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..