Photo: AFP
റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗം ജൂൺ ആറു മുതൽ എട്ടു വരെ നടക്കും. വ്യാഴാഴ്ചയായിരിക്കും നയപ്രഖ്യാപനം.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇത്തവണ മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഇത് 6.50 ശതമാനമാണ്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ കുറയുകയും വരുംമാസങ്ങളിൽ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. പലിശ നിരക്ക് ഇനിയും ഉയർത്തിയാൽ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഏപ്രിലിൽ ചേർന്ന യോഗത്തിലും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ, അതിന് മുൻപ് ഏതാണ്ട് ഒരു വർഷം കൊണ്ട് പല തവണയായി 2.50 ശതമാനം വർധനയാണ് റിപ്പോ നിരക്കിൽ വരുത്തിയത്. കഴിഞ്ഞ വർഷം ആരംഭത്തിൽ നാലു ശതമാനമായിരുന്ന റിപ്പോ നിരക്ക് 2022 മേയ് മുതലാണ് കൂട്ടിയത്. ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കെല്ലാം പലിശഭാരം കൂടി.
Content Highlights: reserve bank money policy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..